മാലിന്യ ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

  • 14/12/2022

കാസർകോട്: കാസർകോട് ഉപ്പളയില്‍ മാലിന്യ ടാങ്കില്‍ വീണ്  രണ്ടുവയസുകാരന്‍ മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്‍റെ മകന്‍ ഷെഹ്സാദ് ആണ് മരിച്ചത്. വീടിനു പിറകുവശത്തെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്. 

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിൽ കണ്ടെത്തിയത്. കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടര്‍ന്നു വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയില്‍ വീണത്. 

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഡ്രെയിനേജ് ടാങ്കില്‍ കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ ഷെഹ്സാദിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Related News