ബന്ധു വീട്ടിൽ കളിക്കുന്നതിനിടെ പതിനൊന്നുകാരന്‍ ഷോക്കേറ്റ് മരിച്ചു

  • 15/12/2022

ഇടുക്കി: ഇടുക്കി വെള്ളാരംകുന്നിൽ പതിനൊന്നു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദ് ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് അഭിനന്ദിന് ഷോക്കേറ്റത്.  

കൊച്ചുതോവള യു പി സ്കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനന്ദ്. വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ സർവീസ് വയറിൽ നിന്നാണ് ഷോക്കേറ്റത്. തുടര്‍ന്ന് കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. കട്ടപനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.

Related News