പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു; പങ്കാളി അറസ്റ്റില്‍

  • 15/12/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി. പേരൂര്‍ക്കടക്ക് സമീപം വഴയിലയിലാണ് സംഭവം. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പങ്കാളി രാജേഷിനെ (46) പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ ഒമ്പത് മണിയോടെയാണ് വഴയിലയിലെ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊന്നത്. സിന്ധുവിന്‍റെ കഴുത്തിനും തലക്കും വെട്ടേറ്റു. നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.  

രണ്ടു പേരും മുൻപ് വിവാഹിതരാണ്. കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഇവര്‍ ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പോലീസിനോട് പറഞ്ഞത്. 
 

Related News