പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും മാങ്ങ പറിച്ചതിലെ വിരോധവും; മൂന്ന് സ്തീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ

  • 16/12/2022

കായംകുളം: കായംകുളത്ത് മൂന്ന് സ്തീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ കീരിക്കാട് ഷെമീർ മൻസിലിൽ ഷെമീർ (34) പിടിയിലായത്. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒന്നും, മൂന്നും, നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.  കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ആക്രമണം.

ബിജുവും ഷെമീറും മറ്റ് രണ്ട് പേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറുകയും മിനിയേയും സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
 

Related News