എട്ട് വർഷങ്ങൾക്കിപ്പുറം കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക്

  • 16/12/2022

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്‌മെൻറ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിന് മാനേജ്‌മെൻറിൻറെ അംഗീകാരമായി. 

എട്ട് വർഷങ്ങൾക്കിപ്പുറം കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്. ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്‌പെക്ടർക്കും കാക്കി. സീനിയോറിറ്റി അറിയാൻ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉൾപ്പെടുത്തും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓർഡർ ഉടൻ നൽകും. 

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആർടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാൻറുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറം. ഇൻസ്‌പെക്ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാൻറും.

Related News