കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

  • 17/12/2022

കോഴിക്കോട്: ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ കണ്ടത്. സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതല്‍ കാലം സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ കൂടെയുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ സന്നിഹിതരായിരുന്നു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവും ഇന്ന് കാന്തപുരത്തെ സന്ദര്‍ശിച്ചു.

Related News