ഏഴ് വയസുകാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; 66കാരന് 25 വർഷം കഠിനതടവും പിഴയും

  • 17/12/2022

തൃശ്ശൂർ: ഏഴു വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്ത 66കാരന് 25 വർഷം കഠിനതടവും 1,25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിള്ളന്നൂർ ഉദയനഗറിൽ ജോയിയെ (66) ആണ് ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ്ട്രാക്ക്സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2018 ലാണ് കേസിനാസ്പദമായ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 2017 നും 2018 നും ഇടയിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിയില്‍ പറയുന്നു.  

Related News