നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു

  • 18/12/2022

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വഴലിയലിൽ റോഡരികിൽ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. 

ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വഴയിലയിലെ റോഡരികിൽ വെച്ച് പങ്കാളിയായ സിന്ധുവിനെ പ്രതി വെട്ടിക്കൊലപ്പെടുതതുകയായിരുന്നു. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന സിന്ധുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രണ്ട് പേരും മുൻപ് വിവാഹിതരാണ്. കുട്ടികളും ഉണ്ട്. ഇവര്‍ 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ തമ്മില്‍ അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പോലീസിനോട് പറഞ്ഞത്. 
 

Related News