ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; യാത്രക്കാരന്‍ പിടിയില്‍

  • 18/12/2022

 മലപ്പുറം: ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലി(23)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 

ശനിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മുസമ്മില്‍ കരിപ്പൂരിലെത്തിയത്. 760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. 

കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

Related News