കുവൈത്ത് കെ.എം.സി.സി.; 2023 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു

  • 18/12/2022

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. തയ്യാറാക്കിയ 2023 വർഷത്തേക്കുള്ള കലണ്ടർ ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ ഐ.എസ്.എം. വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ മുഖ്യ സ്പോൺസറായ മുസൈനി എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഗുരു പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. ആക്ടിങ് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരിന്റെ അദ്ധ്യക്ഷതയിൽ കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങ് ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കേരള ജംമിയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്ത്, സെക്രട്ടറി ടി.ടി.ഷംസു, മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ.അബ്ദുൽ ഹമീദ് പൂളക്കൽ ആശംസകളർപ്പിച്ചു. വിവിധ മണ്ഡലം ജില്ലാ നേതാക്കൾ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു. 

Related News