ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വെ വിവരങ്ങള്‍ അതേപടി കോടതിയില്‍ നല്‍കില്ല: മുഖ്യമന്ത്രി

  • 18/12/2022

തിരുവനന്തപുരം: ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വെ വിവരങ്ങള്‍ അതേപടി സുപ്രീകോടതിയില്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. ഉപഗ്രഹ സര്‍വേ ഇതേ നിലയില്‍ സുപ്രീംകോടതിക്ക് നല്‍കിയാല്‍ കേരളത്തിന് ഗുരുതര തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബഫര്‍സോണില്‍ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്നാണ് സിപിഎം വിശദീകരിക്കുന്നത്.


ബഫര്‍ സോണിലെ അവ്യക്തത വലിയ ആയുധമാക്കി പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെയാണ് നടപടി വിശദീകരിച്ച്‌ സര്‍ക്കാര്‍ രംഗത്തെത്തുന്നത്. വസതുതകള്‍ ചൂണ്ടിക്കാട്ടാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയും പരാതി പരിഹരിക്കുന്നതിന് വേണ്ടത്ര സമയം നല്‍കിയും മാത്രമെ തുടര്‍ നടപടി ഉണ്ടാകു എന്നാണ് വനം മന്ത്രിയുടെ ഉറപ്പ്. ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് അന്തിമമല്ല, വിശദമായ പഠനം നടത്തി മാത്രമെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കൂ.

അടിയന്തരമായി മാന്വല്‍ സര്‍വെ നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം . ബഫര്‍സോണില്‍ വീണ്ടും ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയതിന്‍്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണ്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന താമരശ്ശേരി രൂപതയുടെതടക്കം പ്രതികരണങ്ങള്‍ പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. . ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍ സോണ്‍ നടപ്പാക്കു എന്നും സിപിഎം വ്യക്തമാക്കി. എന്നാല്‍ രൂപതകളുടെ സമരങ്ങള്‍ക്ക് പിന്തുണപ്രഖ്യാപിച്ച്‌ പ്രതിപക്ഷം സര്‍ക്കാറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു

Related News