മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

  • 18/12/2022

കൊച്ചി: എറണാകുളം പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്യ (16) എന്നിവരാണ് രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്.  

കടമക്കുടി ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്യ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ചെറുവഞ്ചിയിലിരുന്നായിരുന്നു മീന്‍ പിടിത്തം. ഇതിനിടെ ഇരുവരും പുഴയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബാബുവിനെയാണ് ആദ്യം കണ്ടെടുത്തത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മകളുടെ മൃതദേഹവും ലഭിച്ചത്. ഭാര്യ: വിനീത, മകന്‍: മിഥുൻ.

 

Related News