സംസ്ഥാനത്ത് വ്യത്യസ്ത അപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു

  • 18/12/2022

സംസ്ഥാനത്ത് രണ്ടിടത്തായി വ്യത്യസ്ത അപകടം. അപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ പാലക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ചാണ് ഒരു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. 

താണിപ്പാടം സെന്ററിൽ ഇന്ന് പുലർച്ചെ 5.30 നാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിലെ ശ്രീനാഥ് (31), വിഷ്ണു (24),  ലോറിയുടെ ഡ്രൈവർ ഷിഞ്ചു (38) എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മറ്റൊരു അപകടവും ഉണ്ടായി. 

ഇന്ന് രാവിലെ 7.50 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News