പുതുവത്സരത്തിലെ ലഹരി ഉപയോഗത്തിന് തടയിടാൻ പൊലീസ് സ്പെഷ്യൽ ഡ്രൈവ്; നിർദ്ദേശങ്ങൾ നൽകി ഡി ജി പി

  • 19/12/2022

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനില്‍ കാന്ത്. കേരള പോലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.


ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കും. കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷല്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ട്. പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്പെഷല്‍ ഡ്രൈവുകള്‍ ഉണ്ടാകും. പട്രോളിങുകള്‍ നടക്കും. രഹസ്യ വിവരം ലഭിച്ചാല്‍ അതിനനുസരിച്ച്‌ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News