കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

  • 19/12/2022

തേഞ്ഞിപ്പാലം: കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനാണ് മരിച്ചത്. എംഎ ഡെവലപ്‌മെന്റ് സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഷെഹന്‍ സർവകലാശാലയിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം എത്തിയതെന്നാണ് വിവരം. ഞായറാഴ്ച അര്‍ധരാത്രി ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിന് പിന്നാലെ കാമ്പസില്‍ വലിയ ആഘോഷങ്ങള്‍ നടന്നിരുന്നു. 

ഇതിനിടെ നിരവധി വിദ്യാര്‍ഥികള്‍ മതില്‍ ചാടിക്കടന്ന് നീന്തല്‍ക്കുളത്തിലും എത്തി. പുലര്‍ച്ചെ സമയത്ത് വിദ്യാര്‍ത്ഥികള്‍ നീന്തല്‍ക്കുളത്തിലെത്തിയെന്നാണ് വിവരം. ഇതിനിടെയാണ് ഷെഹന്‍ അപകടത്തില്‍പ്പെട്ടത്. ഷെഹനെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News