ഇതര സംസ്ഥാനക്കാരിയായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റില്‍

  • 19/12/2022

കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാനക്കാരിയായ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുൺ വയസ്സ് എന്നിവരാണ് അറസ്റ്റിലായത്. 

ബംഗാൾ സ്വദേശിനിയായ എട്ടു വയസുകാരിയാണ് പീഡനത്തിനിരയായത്. അമ്മയില്ലാത്ത കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെടുന്നു എന്ന അറിഞ്ഞതോടെ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. 

കൗണ്‍സിലിങ്ങിലാണ് കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി വ്യക്തമായത്. മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നൽകി. സംഭവത്തില്‍ പ്രതികൾക്കെതിരെ പോക്സോ പ്രകാരം പോലീസ് കേസെടുത്തു.

Related News