കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

  • 19/12/2022

തൃശൂര്‍: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻസിൽ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് (6) എന്നിവരാണു മരിച്ചത്. 

ആകെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. രാജേന്ദ്രബാബുവിന്റെ മകന്‍ മകൻ ശരത്തിനെ (30) നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് കാറിന്‍റെ നിയന്ത്രണംവിട്ടു. തുടര്‍ന്ന് കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. പതിനഞ്ച് അടിയോളം വെള്ളമുള്ള ഭാഗത്തേക്കാണ് കാര്‍ മറിഞ്ഞത്.

Related News