നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • 20/12/2022

പത്തനംതിട്ട∙ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ (ആശ–38) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം.

ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് സംഘം എത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. 

അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം അടൂർ ഗവ. ആശുപത്രിയിൽ. മക്കൾ: ഇന്ദ്രജിത്ത്, സൂര്യജിത്ത്.

Related News