കേരളത്തിലും ഇനി 5 ജി; കൊച്ചിയില്‍ റിലയന്‍സ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി

  • 20/12/2022

തിരുവനന്തപുരം: കേരളത്തിലും ഇനി 5 ജി. കൊച്ചിയില്‍ റിലയന്‍സ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. ഓണ്‍ലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യഘട്ടത്തില്‍ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വര്‍ഷത്തോടെ എല്ലായിടത്തും സേവനം ലഭിക്കും.


കൊച്ചിയില്‍ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബര്‍ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയില്‍ തൃശൂര്‍ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തില്‍ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാല്‍ 5 ജി റെഡി. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.

Related News