വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു: പ്ലസ് ടു വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ

  • 20/12/2022


കണ്ണൂർ: സഹപാഠിയായ സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിക്കെതിരെ കെസെടുത്തു. പോക്സോ ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരെ പൊലീസ്  കേസ് രജിസ്റ്റർ ചെയ്തത്.

അറസ്റ്റിലായ കുട്ടി പെൺകുട്ടിയുടെ സ്വർണ്ണമാലയടക്കം  കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യാർത്ഥിയെ പൊലീസ്   ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം തുടരുകയാണ്. 

Related News