മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണം; യുവാവ് പിടിയില്‍

  • 20/12/2022

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൽ ഷബീർ ആണ് പിടിയിലായത്.

 34 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത് സൂപ്രണ്ട് കെ ബിന്ദു ഇൻസ്പെക്ടർമാരായ ജിനേഷ് , രാംലാൽ രാജീവ്, ശൈലേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 

Related News