പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്

  • 21/12/2022

ലുവ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്.ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.


പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച്‌ പലതവണ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ ജയിലില്‍ ആയിരുന്ന ശ്രീഹരി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈല്‍ ഫോണ്‍ വിറ്റ കടയില്‍ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ശ്രീഹരി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു

Related News