പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്‍

  • 22/12/2022

പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വൈകൃതങ്ങള്‍ കാണിക്കുന്ന പൊലിസുകാരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ കുറഞ്ഞു, അത് ഉണ്ടായാല്‍ സിബിഐ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേരള പൊലിസ് ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം മാറി.എം ടെക് ബിരുദധാരികള്‍ ഉള്‍പ്പെടെ നിരവധി പ്രൊഫഷണലുകള്‍ ഇന്ന് സേനയില്‍ചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ കേരള പൊലിസ് മാതൃകാപരമാണ്. മുമ്ബ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പൊലിസ് സ്റ്റേഷന്‍ ഭയപ്പെടേണ്ട സ്ഥലമായിരുന്നു.

Related News