യുവഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

  • 22/12/2022

അഞ്ചല്‍: കൊല്ലത്ത് യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനു ശേഷം പി.ജി.യും പൂര്‍ത്തിയാക്കിയിരുന്നു.
 
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഞ്ചല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News