ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന പൂജാരി മരിച്ചു

  • 22/12/2022

കാസർകോട്: ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഹരിനാരായണന് പരിക്കേറ്റത്. പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹരി നാരായണൻ മരണപ്പെട്ടത്. 

Related News