സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

  • 22/12/2022

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും യുവതി സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിച്ചശേഷവും ഡ്രൈവർ നിർത്താതെ മുന്നോട്ട് പോവുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേവായൂർ ഭവൻസ് സ്കൂൾ വിദ്യാർഥികളായ നിവേദ്യ (11), നീരവ് (5) എന്നിവർ മക്കളാണ്. 
 

Related News