സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: ഒരേസമയം രണ്ട് തരം കുര്‍ബാന നടത്തി വൈദികർ

  • 23/12/2022

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം അസാധാരണ തലത്തിലേക്ക്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമ്ബോള്‍, വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.


കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ഒരു വൈദികന്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍റിണി പൂതവേലില്‍ ആണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത്.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലുണ്ട്. പ്രതിഷേധം തുടരുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി.

Related News