പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പിതാവിന് 31 വർഷം കഠിന തടവും പിഴയും

  • 23/12/2022

ഇടുക്കി: പതിനാലു വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ പിതാവിന് 31 വർഷം കഠിന തടവും പിഴയും. 75000 രൂപയാണ് പിഴ അടക്കേണ്ടത്. ഇടുക്കി  കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 

വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്തു വർഷം പ്രതി അനുഭവിച്ചാൽ മതി. 2016 കാലഘട്ടത്തിലാണ് കേസിനാസ്പദമായ പീഡനം നടന്നത്. പെൺകുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രാത്രികാലങ്ങളിൽ പല തവണ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. 

എന്നാല്‍ വിചാരണ വേളയിൽ അതിജീവിതയും അമ്മയും കേസിലെ മറ്റ്‌ പ്രധാന സാക്ഷികളും കൂറുമാറി. പക്ഷേ പെൺകുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണത്തിന്റെ സാമ്പിൾ ഡിഎൻഎ പരിശോധനയിലൂടെ  പ്രതി പിതാവാണെന്ന് പോലീസ് തെളിയിക്കുകയായിരുന്നു. 

Related News