ട്രെയിനിൽ യാത്രക്കാരിക്ക് മുമ്പിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

  • 23/12/2022

വണ്ടൂർ: ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശി ഷിഹാബുദീൻ ആണ് പിടിയിലായത്. 

എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 17 ന്  ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വാണിയമ്പലത്തെ ബന്ധു വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. രാത്രി 9.20ഓടെ വണ്ടി തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്‌മെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ  പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് അടുത്തദിവസം വീഡിയോ സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീനെ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പോലീസിന് കൈമാറി.

 

Related News