അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു

  • 23/12/2022

തൃശ്ശൂർ:  തൃശൂരില്‍ അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. 14 വയസായിരുന്നു. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

പരിക്കേറ്റ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി. സ്‌കൂളിലെ വാര്‍ഷികാഘോത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. 

ഇടിച്ച ലോറി നിര്‍ത്താതെ പോയി. ലോറി പിന്നീട് അങ്കമാലിയില്‍ നിന്ന് പോലീസ് പിടികൂടി. ലോറി സ്കൂട്ടറിൽ  ഇടിച്ചിട്ടില്ലെന്നും നിയന്ത്രണം വിട്ടാണ് സ്കൂട്ടര്‍ മറിഞ്ഞതെന്നുമാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി.

Related News