പൈലറ്റാണെന്ന വ്യാജേന മാട്രിമോണി സൈറ്റുകളിൽ പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയില്‍

  • 23/12/2022

കൊല്ലം: പൈലറ്റാണെന്ന വ്യാജേന ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. മലപ്പുറം മറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

വ്യാജ പേരും വ്യാജ ജോലിയും പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് വ്യാപക തട്ടിപ്പുകൾക്ക് നടത്തിയത്. അമൽ കൃഷ്ണൻ എന്ന വ്യാജ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി. അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റാണെന്നും ഉയര്‍ന്ന ശമ്പളമുണ്ടെന്നും മാട്രിമോണിയൽ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നു. 

ഇതു കണ്ട് സമീപിക്കുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കുകയാണ് പതിവ്. പിന്നെ പീഡനവും. കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പോലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related News