പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

  • 24/12/2022

കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡാണ് സംഭവം. അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. 

ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കുന്നതിനായി അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. മുറ്റത്ത് സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശി ഇന്നലെ മരിച്ചിരുന്നു. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങളെ തുടർന്നാണ് മുത്തശ്ശി മരിച്ചത്.

Related News