കുര്‍ബാന തര്‍ക്കത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപണം; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി പ്രതിഷേധക്കാർ

  • 24/12/2022

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച്‌ ജനാഭിമുഖ കുര്‍ബാന പക്ഷക്കാര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. ജനാഭിമുഖ കുര്‍ബ്ബാന തടസ്സപ്പെടുത്തിയവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്‍റേത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം.


മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ പൊലീസുമായി ഉന്തും തള്ളുമായി. വൈദികരടക്കമുള്ള നൂറോളം പ്രതിഷേധക്കാര്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.ഇതിനിടെ കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പക്ക് വിമത വൈദികര്‍ കത്തയച്ചു .

ബസലിക്ക പള്ളിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ബലി പീഠം തള്ളിയിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ അഭ്യര്‍ത്ഥിച്ചു.പുനപ്രതിഷ്ഠ നടത്താതെ അള്‍ത്താരയില്‍ ഇനി കുര്‍ബാന നടത്തരുതെന്നും കത്തില്‍ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപെട്ടിട്ടുണ്ട്.

Related News