സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച്‌ ക്രിസ്മസ് ആഘോഷിക്കാം: പിണറായി വിജയൻ

  • 24/12/2022

സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച്‌ ക്രിസ്മസ് ആഘോഷിക്കാമെന്ന് ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യത്തിന്‍്റേയും സ്നേഹത്തിന്‍്റേയും സമത്വത്തിന്‍്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വര്‍ഗീയശക്തികള്‍ നാടിന്‍്റെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്‍്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


തന്‍്റെ അയല്‍ക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവര്‍ക്ക് തണലേകാനും ഓരോരുത്തര്‍ക്കും സാധിക്കണം. സാമ്ബത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണം. എങ്കില്‍ മാത്രമേ, നാടിന്‍്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂവെന്ന് ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Related News