ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

  • 25/12/2022


മൂവാറ്റുപുഴ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ആണ് സംഭവം. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. 

രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചത്. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 

Related News