ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

  • 25/12/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. ഇതില്‍ ഒരാൾ മരിച്ചു. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരക്കായിരുന്നു അപകടം. 

ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്. തുമ്പയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുമ്പയിൽ അപകടത്തിൽപെട്ട ഫ്രാങ്കോ എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. 

സാജിദ്, ശ്രേയസ്, ആന്റണി എന്നിവർക്ക് വേണ്ടി വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ക്രിസ്മസ് ആഘോഷിക്കാനെത്തി കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാവിലെ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ പുനരാരംഭിക്കും.

Related News