എറണാകുളത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു

  • 25/12/2022

എറണാകുളം: എറണാകുളം വടക്കന്‍ പറവൂരില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു. സംഭവത്തില്‍ പ്രതിയായ നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പോലീസ് പിടികൂടി.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് കുത്തി. 

കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹ‍ൃത്ത് സിറാജാണ് വിവരം പോലീസിൽ വിവരമറിയിച്ചത്. ബാലചന്ദ്രന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News