നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട; ശരീരത്തിലൊളിപ്പിച്ചും വിമാനത്തിന്‍റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി

  • 25/12/2022

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച നിലയിലും വിമാനത്തിന്‍റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി. 40 ലക്ഷം രൂപയുടെ സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയ 1068 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തിയത്. 

40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സ്വർണവുമായി എത്തിയ യാത്രക്കാരൻ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ ഇത് ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു.

Related News