ബജറ്റ് അവതരണം ജനുവരിയിൽ; ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാന്‍ ആലോചിച്ച്‌ സര്‍ക്കാര്‍

  • 25/12/2022

തിരുവനന്തപുരം: ബജറ്റ് അവതരണം ജനുവരി അവസാന വാരം നടത്തി ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാന്‍ ആലോചിച്ച്‌ സര്‍ക്കാര്‍. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാരിന്‍്റെ നീക്കം. സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സര്‍ക്കാര്‍ ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇതിനോടകം ബജറ്റ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.


നിയമസഭയില്‍ ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണ്. നിയമസഭാസമ്മേളനത്തിന്‍്റെ കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും എന്നാണ് സൂചന. ചാന്‍സലര്‍ ബില്ലില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍

ചാന്‍സ്ലര്‍ ബില്ലില്‍ ഉടന്‍ തന്നെ നിയമോപദേശം തേടാന്‍ ഗവര്‍ണ്ണര്‍. നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാന്‍ ആണ് സാധ്യത.വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം മാറ്റത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് രാജ് ഭവന്‍ നിലപാട്.

13 ന് നിയമ സഭ പാസ്സാക്കിയ ബില്‍ കഴിഞ്ഞ ദിവസം ആണ് ഗവര്‍ണ്ണര്‍ക്ക് അയച്ചത്. ഉത്തരേന്ത്യയില്‍ ഉള്ള ഗവണ്‍ണര്‍ മൂന്നിന് ആണ് കേരളത്തില്‍ മടങ്ങി എത്തുക. 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.

Related News