സംസ്ഥാനത്ത് വൈനിന്റെ വില്‍പ്പന നികുതി കുറച്ചു; തീരുമാനം കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി

  • 26/12/2022

തിരുവനന്തപുരം:സംസ്ഥാനത്ത് വൈനിന്റെ വില്‍പ്പന നികുതി കുറച്ചു.112 % മായിരുന്ന വില്‍പ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി.കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈന്‍ 150 രൂപയായിരുന്നത് 120 ആയി.


ക്രിസ്മസ് ദിനത്തിലെ മദ്യവില്‍പ്പനയില്‍ ഈ വര്‍ഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങള്‍ മൊത്തത്തില്‍ നോക്കുമ്ബോള്‍ മദ്യവില്‍പ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റം മാണ് ഏറ്റവും കൂടുതല്‍ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വില്‍പ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.

Related News