ഡ്യൂട്ടിയ്ക്കെത്തിയ എസ്ഐ കുഴഞ്ഞു വീണു മരിച്ചു

  • 26/12/2022

എറണാകുളം: എറണാകുളത്ത് ഡ്യൂട്ടിയ്ക്കെത്തിയ എസ്ഐ കുഴഞ്ഞു വീണു മരിച്ചു. പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോലഞ്ചേരി മാങ്ങാട്ടൂർ കോടിയാട്ട് കെ.പി.ഏലിയാസ്(53) ആണ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്. 

രാവിലെ എട്ടരയോടെയാണ് സംഭവം. സ്പൈഡർ ഡ്യൂട്ടിക്കു ശേഷം ഡിവൈഎസ്പിക്കു റിപ്പോർട്ടു ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

Related News