കൊല്ലത്ത് ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം, കൂട്ടത്തല്ല്

  • 26/12/2022

കൊല്ലം: കൊല്ലത്ത് ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനിടെ അടിപിടി. ഓച്ചിറ ചങ്ങന്‍കുളങ്ങരയിലാണ് തര്‍ക്കം രൂക്ഷമായതോടെ കൂട്ടത്തല്ലിന് വഴിമാറിയത്. പുലിത്തിട്ട ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ചേരി തിരിഞ്ഞുള്ള തര്‍ക്കം ഒരാൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കമ്പി വടികളും മരക്കഷ്ണങ്ങളുമായി ഇരുവിഭാഗങ്ങളും ഏറ്റമുട്ടുകയായിരുന്നു. 

നേരത്തെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം പിന്നീട് പ്രദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള ട്രസ്റ്റിന് കീഴിലാക്കിയിരുന്നു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇതുസംബന്ധിച്ച കേസും കോടതിയിലുണ്ട്.  

Related News