പതിമൂന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം; രണ്ടാനച്ഛന് 19 വർഷം കഠിന തടവും പിഴയും

  • 26/12/2022

ഇടുക്കി: ഇടുക്കിയിൽ പതിമൂന്നുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും പിഴയും വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 35000 രൂപയാണ് പിഴ നല്‍കേണ്ടത്. മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ അമ്മ രാത്രിയിൽ കുളിക്കാൻ കയറിയ സമയം രണ്ട്‌ ദിവസങ്ങളിലായി രണ്ട്‌ തവണ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും ഏറ്റവും ഉയർന്ന ശിക്ഷയായ 5 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 

 മുരിക്കാശ്ശേരി പോലീസ് കുറ്റപത്രം നൽകിയ കേസിൽ ആറ്‌ മാസത്തിനുള്ളിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. 

Related News