ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുന്നില്ല; കുവൈത്തിൽ 82 ശതമാനം ആളുകൾ പ്രശ്നം നേരിടുന്നതായി പഠനം

  • 27/12/2022

കുവൈത്ത് സിറ്റി: 82 ശതമാനം കുവൈത്തികളും ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുന്നില്ലെന്നുള്ള പ്രശ്നം നേരിടുകയാണെന്ന് പഠനം. ഇത് പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. ലാക്റ്റേസ് എന്ന് വിളിക്കപ്പെടുന്ന ദഹന എൻസൈമിന്റെ അഭാവം മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഒരു മില്യണിൽ അധികം പൗരന്മാർ ഈ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് ദഹനവ്യവസ്ഥ, കരൾ, വിദ​ഗ്ധയും  ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റുമായ വഫാ അൽ ഹഷാഷ് പറഞ്ഞു. 

ദഹനക്കേട്, വയറിളക്കം, ഗ്യാസ്, ബാത്ത്റൂമിൽ പോകുന്ന ശീലങ്ങൾ (വയറിളക്കം-മലബന്ധം) എന്നിവയുടെ ലക്ഷണങ്ങൾ അനുഭവിക്കുന്ന നിരവധി രോഗികളിൽ എൻഡോസ്കോപ്പി സമയത്ത് ചെറുകുടലിൽ നിന്ന് സാമ്പിൾ അല്ലെങ്കിൽ ബയോപ്സി എടുത്താണ് പഠനം നടത്തിയത്. തുടർന്ന് ലാക്ടോസിനെ ദഹിപ്പിക്കുന്ന എൻസൈമിന്റെ സാന്നിധ്യം പരിശോധിച്ചു. സാധാരണ അവസ്ഥയിൽ, ലാക്ടേസ് എൻസൈം ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് എന്നിവയായി മാറ്റാറാണുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News