ഗൾഫ് 25 ചാമ്പ്യൻഷിപ്പിന്റെ ആരാധകരെ സ്വീകരിക്കാൻ അബ്ദലി തുറമുഖം ഒരുങ്ങി

  • 27/12/2022

കുവൈത്ത് സിറ്റി: അടുത്ത ജനുവരി ആറിന് ഇറാഖിലെ ബസ്രയിൽ നടക്കുന്ന ഗൾഫ് 25 ചാമ്പ്യൻഷിപ്പിന്റെ ആരാധകരെ സ്വീകരിക്കാൻ അബ്ദലി തുറമുഖം ഒരുങ്ങി കഴിഞ്ഞെന്ന് തുറമുഖ, അതിർത്തി സുരക്ഷാ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദി അറിയിച്ചു. അബ്ദാലി തുറമുഖം വഴി പോകാൻ ആഗ്രഹിക്കുന്ന എല്ലാവരും നിർദേശങ്ങൾ പാലിക്കണണെന്ന് അൽ അവാദി പറഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യേക കമ്പനിയിൽ നിന്ന്  കാറുകൾക്കും ബസുകൾക്കും കസ്റ്റംസ് എൻട്രി പെർമിറ്റ് നേടുക എന്നുള്ളതാണ്. ​ഗൾഫ് കാറുകൾക്ക് 30 ദിവസത്തെ ഇളവ് ലഭിക്കും. രാജ്യം വിടുമ്പോൾ ആവശ്യമായ രേഖകളും പേപ്പറുകളും കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News