വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്: പ്രവാസി ഡോക്ടറെ നാടുകടത്തും

  • 27/12/2022


കുവൈത്ത് സിറ്റി: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ഈജിപ്ഷ്യൻ കൺസൾട്ടന്റ് ഡോക്ടറെ ഒരു മാസത്തെ തടവിന് ശിക്ഷിച്ച് കോടതി. ഇതിന് ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും ശിക്ഷ വിധിച്ചിട്ടുണ്ട്. കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ ഡോക്ടർ മറ്റൊരു ഗൾഫ് രാജ്യത്ത് ജോലി ചെയ്യാനുള്ള സിവിയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കുകയായിരുന്നു. ഈ രാജ്യത്തെ രേഖകൾ പരിശോധിക്കുന്നതിൽ വിദഗ്ധരായ ഒരു കമ്പനി ആ ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. 

ഈ കമ്പനി നടത്തിയ പരിശോധനയിലാണ് ഡോക്ടർ സമർപ്പിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടർമാരെ നിയമിക്കുന്നതിനുമുമ്പ് അവരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്  പരിശോധിക്കാൻ ഒരു കമ്പനിയെ നിയമിച്ച് ആരോഗ്യ മന്ത്രാലയം മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടരേണ്ടതായിരുന്നുവെന്ന് അറ്റോർണി ഡോ.ഫവാസ് അൽ ഖത്തീബ് പറഞ്ഞു. അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിൽ രാജ്യത്തെ എല്ലാ തൊഴിലാളികളോടും ഈ സമീപനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News