കുവൈത്തിൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അഹമ്മദിയിൽ, മഴ തുടരും; റിപ്പോർട്ട്

  • 27/12/2022


കുവൈറ്റ് സിറ്റി : മിന അൽ അഹമ്മദിയിൽ 63 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 17.7 ഉം ജഹ്‌റ നഗരത്തിൽ 17.5 ഉം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12.5 മില്ലീമീറ്റർ മഴയാണ്  ഇന്ന് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ഉച്ചതിരിഞ്ഞ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ആലിപ്പഴവർഷത്തോടുകൂടിയ  പെയ്ത മഴ, നാളെ ബുധനാഴ്ച പുലർച്ചെ വരെ  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പ്രവചിച്ചു. നാളത്തെ  കുറഞ്ഞ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News