പുതുവർഷാഘോഷം കുവൈത്തിന് പുറത്ത്; യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

  • 28/12/2022

കുവൈത്ത് സിറ്റി: പുതുവർഷവും അവധിക്കാലവും ആഘോഷിക്കാൻ പതിവ് പോലെ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കുവൈത്തിലുള്ള വിനോദ കാര്യങ്ങളുടെ കുറവ് കൊണ്ടാണ് ട്രാവൽ റിസർവേഷനുകളുടെ എണ്ണം ഉയരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 29 മുതൽ 2023 ജനുവരി 1 വരെയുള്ള കാലയളവിൽ 642 വിമാനങ്ങളിലായി 78,000 യാത്രക്കാർ രാജ്യത്ത് നിന്ന് പുറപ്പെടുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ദുബായ്, ദോഹ, കെയ്‌റോ, ഇസ്താംബുൾ, ജിദ്ദ എന്നിവയാണ് അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ. രണ്ടോ മൂന്നോ ദിവസം മാത്രം നീളുന്ന യാത്രയുമായി വിനോദത്തിനായി ആയിരക്കണക്കിന് പൗരന്മാരും താമസക്കാരുമാണ് അയൽരാജ്യങ്ങളിലേക്ക് ഹ്രസ്വ സന്ദർശനം നടത്തുന്നത്. കുവൈത്തിൽ വിനോദത്തിനുള്ള മാർഗങ്ങളുടെ അഭാവം കാരണം വൻ തുകയുടെ നഷ്ടമാണ് പൗരന്മാർക്ക് ഉണ്ടാകുന്നതെന്ന് ട്രാവൽ രം​ഗത്തെ വിദ​ഗ്ധർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News