കുവൈത്ത് വിദേശകാര്യ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഫോണിൽ ചർച്ച നടത്തി

  • 28/12/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ടെലിഫോണിൽ ചർച്ച നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രിയായി നിയമിതനായ ഷെയ്ഖ് സേലത്തെ എസ് ജയശങ്കർ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാ​ഗമായിട്ടായിരുന്നു ടെലികോൺഫെറെൻസ് . 

ഇരുപക്ഷവും ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. രണ്ട് വിദേശകാര്യ മന്ത്രിമാരും മുമ്പ് അമേരിക്കയിൽ അതത് രാജ്യങ്ങളുടെ അംബാസഡർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ചർച്ചകളും നടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News