കുവൈറ്റ് ട്രാഫിക് പെട്രോൾ വാഹനങ്ങൾക്ക്‌ നിറം മാറ്റം; പുതുവർഷത്തിൽ 300 ഓളം ട്രാഫിക് വാഹനങ്ങൾ പുതു രൂപത്തിൽ

  • 28/12/2022


കുവൈത്ത് സിറ്റി: പുതിയ ഗ്രിഗോറിയൻ വർഷത്തെ മുൻനിർത്തി പുതിയ ലുക്കിൽ പട്രോളിം​ഗ് സംവിധാനവുമായി  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ മറ്റ് മേഖലകളിലെ പട്രോളിംഗുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. സിയാനിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറ്റിയതിന് ശേഷം 300 ഓളം ട്രാഫിക് പട്രോളിംഗ് വാഹനങ്ങളാണ് പുതിയ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് മേഖലകളിലെ പട്രോളിംഗുകളിൽ നിന്ന് അവരെ വ്യത്യസ്തരാക്കിയതിന് കാരണവുമുണ്ട്. പൗരന്മാർക്കും താമസക്കാർക്കും അവരെ റോഡുകളിൽ വേ​ഗം തിരിച്ചറിയാൻ കഴിയും. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർത്ഥിക്കാനും എളുപ്പമാണ്. നിലവിൽ പ്രവർത്തിക്കുന്ന സേവനത്തിൽ 500 പട്രോളിംഗ് വാഹനങ്ങളാണ് ഉള്ളത്. അവ പൂർണ്ണമായും പുതിയ നിറത്തിലേക്ക് മാറ്റുമെന്നും യൂസഫ് അൽ ഖദ്ദ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News